Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newman College

Idukki

ന്യൂ​മാ​ന്‍ കോ​ളജി​ല്‍ ക്ല​ബ്ബുക​ളും ഫോ​റ​ങ്ങ​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു

തൊ​ടു​പു​ഴ: ന്യൂ​മാ​ന്‍ കോ​ളജി​ലെ ക്ല​ബ്ബുക​ളു​ടെ​യും ഫോ​റ​ങ്ങ​ളു​ടെ​യും സം​യു​ക്ത ഉ​ദ്ഘാ​ട​നം കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി.​പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മെ​ജോ ജോ​സ​ഫ്, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സു​നി​ല്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പാ​ഠ്യേ​ത​ര ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. തു​ട​ര്‍​ന്നു സീ​ന്‍ റി​ക്രി​യേ​ഷ​ന്‍ മ​ത്സ​ര​വും ന​ട​ത്തി. കോ​ളജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ബി​ജു പീ​റ്റ​ര്‍, ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി.​മാ​ത്യു, ബ​ര്‍​സാ​ര്‍ ഫാ.​ബെ​ന്‍​സ​ണ്‍ എ​ന്‍. ആ​ന്‍റ​ണി, ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ. ​സി​സ്റ്റ​ര്‍ നോ​യ​ല്‍ റോ​സ്, ലി​സ് ഡൊ​മി​നി​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up